മൂ​​​ന്നു സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്ക​​​ണമെന്ന്

02:22 AM Jul 20, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ല്‍ പ​​​രി​​​ഷ്‌​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ജേ​​​ക്ക​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​മാ​​​റി. ജ​​​യി​​​ല്‍ വ​​​കു​​​പ്പി​​​ന്‍റെ വ​​​രു​​​മാ​​​നം വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും അ​​​ധി​​​ക സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​യി​​​ല്ലാ​​​തെ ജ​​​യി​​​ല്‍ വ​​​കു​​​പ്പി​​​ല്‍ ചെ​​​യ്യാ​​​നാ​​​വു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വി​​​ശ​​​ദ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ന​​​ട​​​പ്പാ​​​ക്കി​​​യ​​​തും പാ​​​തി​​​വ​​​ഴി​​​യി​​​ല്‍ നി​​​ല്‍​ക്കു​​​ന്ന​​​തു​​​മാ​​​യ ജ​​​യി​​​ല്‍ പ​​​രി​​​ഷ്‌​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും പ​​​രാ​​​മ​​​ര്‍​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലു​​​ക​​​ള്‍ ത​​​ട​​​വു​​​കാ​​​രു​​​ടെ ബാ​​​ഹു​​​ല്യ​​​ത്താ​​​ല്‍ വീ​​​ര്‍​പ്പു​​​മു​​​ട്ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മൂ​​​ന്നു സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലു​​​ക​​​ള്‍കൂടി സ്ഥാ​​​പി​​​ക്ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ലി​​​യ പ​​​ട്ട​​​ണ​​​വും ഹൈ​​​ക്കോ​​​ട​​​തി ആ​​​സ്ഥാ​​​ന​​​വു​​​മാ​​​യ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഒ​​​രു സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ ഓ​​​പ്പ​​​ണ്‍ ജ​​​യി​​​ലു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്ക​​​ണം. ഓ​​​രോ പോ​​​ലീ​​​സ് സ​​​ബ് ഡി​​​വി​​​ഷ​​​നി​​​ലും ഒ​​​രു ജ​​​യി​​​ലെ​​​ങ്കി​​​ലും സ്ഥാ​​​പി​​​ക്ക​​​ണം.






ജ​​​യി​​​ല്‍ ഭ​​​ക്ഷ​​​ണ പ​​​ദാ​​​ര്‍​ഥ​​​ങ്ങ​​​ളു​​​ടെ നി​​​ര്‍​മാ​​​ണം 30 ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ വ്യാ​​​പി​​​പ്പി​​​ച്ചാ​​​ല്‍ പ​​​ത്തു കോ​​​ടി രൂ​​​പ അ​​​ധി​​​ക വ​​​രു​​​മാ​​​നം സ​​​ര്‍​ക്കാ​​​രി​​​നു ല​​​ഭി​​​ക്കും. ചീ​​​മേ​​​നി തു​​​റ​​​ന്ന ജ​​​യി​​​ലി​​​ലെ വെ​​​ട്ടു​​​ക​​​ല്ല് ഉ​​​ത്പാ​​​ദ​​​നം വ​​​ര്‍​ധി​​​പ്പി​​​ച്ച് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭ​​​വ​​​ന നി​​​ര്‍​മാ​​​ണ പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്കാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണം. ക​​​ല്ല് വെ​​​ട്ടു​​​ന്ന​​​വ​​​ര്‍​ക്ക് ഉ​​​യ​​​ര്‍​ന്ന കൂ​​​ലി നി​​​ശ്ച​​​യി​​​ച്ച് പ്ര​​​തി​​​ദി​​​നം 3000 ക​​​ല്ലെ​​​ങ്കി​​​ലും വെ​​​ട്ട​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ര്‍​ദേ​​​ശം. ഇ​​​തി​​​ലൂ​​​ടെ സ​​​ര്‍​ക്കാ​​​രി​​​ന് 20 കോ​​​ടി രൂ​​​പ വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കും. തൃ​​​ശൂ​​​ര്‍ സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലി​​​ലും ര​​​ണ്ടു കോ​​​ടി​​​യു​​​ടെ ക​​​ല്ല് വെ​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും.
ജ​​​യി​​​ല്‍ മു​​​ഖേ​​​ന ന​​​ട​​​പ്പാ​​​ക്കാ​​​വു​​​ന്ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മി​​​ന​​​റ​​​ല്‍ വാ​​​ട്ട​​​ര്‍ പ​​​ദ്ധ​​​തി​​​യും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ജ​​​യി​​​ല്‍ വ​​​കു​​​പ്പി​​​ലെ ഒ​​​ഴി​​​വു​​​ള്ള ത​​​സ്തി​​​ക​​​ക​​​ള്‍ നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

നൂ​​​റ​​​നാ​​​ട് ലെ​​​പ്ര​​​സി സാ​​​നി​​​റ്റോ​​​റി​​​യ​​​ത്തി​​​ലെ ജ​​​യി​​​ല്‍ സെ​​​ല്ലും മു​​​റി​​​ക​​​ളും വി​​​ക​​​സി​​​പ്പി​​​ച്ച് 200 കി​​​ട​​​ക്ക​​​ക​​​ളു​​​ള്ള ജ​​​യി​​​ല്‍ ആ​​​ശു​​​പ​​​ത്രി സ്ഥാ​​​പി​​​ക്ക​​​ണം. പ​​​രി​​​സ​​​ര​​​ത്തെ ജ​​​ന​​​ങ്ങ​​​ള്‍​ക്കും ഇ​​​വി​​​ടെ സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ നി​​​ര്‍​ദേ​​​ശി​​​ക്കു​​​ന്നു.