തരിയോട്: ബാണാസുരസാഗർ അണയിലെ പഴയ തരിയോട് അങ്ങാടി ഭാഗത്ത് കുട്ടത്തോണികൾ മറിഞ്ഞ് കാണാതായതിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
താമരശേരി തുഷാരഗിരി ചെമ്പുകടവ് നെല്ലിപ്പൊയിൽ മണിത്തൊടി മാത്യുവിന്റെ മകൻ മെൽബിൻ(34), തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ വിത്സൺ(50)എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ കണ്ടെടുത്തത്. ചെമ്പുകടവ് വട്ടച്ചോട് ജോണിന്റെ മകൻ ബിനു(42), നെല്ലിപ്പൊയിൽ കാട്ടിലത്തുവീട്ടിൽ ചന്ദ്രന്റെ മകൻ സച്ചിൻ(20) എന്നിവർക്കായുള്ള തെരച്ചിൽ രാവിലെ പുനരാരംഭിക്കും.
ബാണാസുരസാഗർ ദുരന്തം: രണ്ടു മൃതദേഹങ്ങൾ കിട്ടി
02:22 AM Jul 20, 2017 | Deepika.com