ചികിത്സാ സഹായം നല്കി
02:22 AM Jul 20, 2017 | Deepika.com
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ പക്ഷാഘാതം വന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള എറണാകുളം റൂറൽ എടത്തല പോലീസ് സ്റ്റേഷനിലെ എസ്ഐ കുഞ്ഞു മുഹമ്മദിന് അടിയന്തര ശസ്ത്രക്രിയയ്ക്കായി രണ്ടുലക്ഷം രൂപ അനുവദിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. കേരള പോലീസിന്റെ വെൽഫയർ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.