ചങ്ങനാശേരി: ചങ്ങനാശേരി എംസി റോഡിൽ കെഎസ്ആർടിസി ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ ഇന്നു ടാറിംഗ് തുടങ്ങുന്നതിനാൽ നഗരത്തിൽ ഇന്നു രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
തിരുവല്ല ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലൂടെയും കോട്ടയം ഭാഗത്തുനിന്നു തിരുവല്ല ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പാലാത്രച്ചിറയിൽനിന്നു ചങ്ങനാശേരി ബൈപാസിലൂടെ ളായിക്കാട്ട് എത്തിയും തിരിഞ്ഞു പോകണമെന്നു പോലീസ് അറിയിച്ചു.
ചങ്ങനാശേരിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
02:13 AM Jul 20, 2017 | Deepika.com