വൈ. എ. റഹീമിനു പുരസ്കാരം
02:02 AM Jul 20, 2017 | Deepika.com
തിരുവനന്തപുരം: മാനവിക സൗഹൃദ കൂട്ടായ്മ സമ്മോഹനത്തിന്റെ പ്രഥമ പുരസ്ക്കാരത്തിന് പ്രവാസി സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രസിഡന്റ് വൈ.എം. റഹിം അർഹനായി. കേരള സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് സി.മോഹനചന്ദ്രന്റെ സ്മരണാർഥം പ്രവർത്തിച്ചുവരുന്ന മാനവിക കൂട്ടായ്മയാണ് സമ്മോഹനം.