മീറ്റ്അപ് കഫെ നാളെ
01:55 AM Jul 20, 2017 | Deepika.com
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനും മേക്കർ വില്ലേജും സംയുക്തമായി കളമശേരി കേരള ടെക്നിക്കൽ ഇന്നവേഷൻ സോണിലെ മേക്കർ വില്ലേജിൽ നാളെ മീറ്റ്അപ് കഫെ സംഘടിപ്പിക്കും. സംരംഭകർ, വ്യവസായികൾ, നിക്ഷേപകർ, പഠിതാക്കൾ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വൈകുന്നേരം അഞ്ചിന് നടക്കുന്ന പരിപാടിയിൽ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മുഖ്യാതിഥിയാകും. "മെന്റർ ഗുരു പ്രഫഷണൽ സർവീസസി'ന്റെ സ്ഥാപകനും ഡയറക്ടറുമായ എസ്.ആർ. നായർ മുഖ്യപ്രഭാഷണം നടത്തും.