കൊള്ളലാഭമുണ്ടാക്കുന്ന മെഡിക്കൽ കോളജുകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല: ഡിവൈഎഫ്ഐ

01:55 AM Jul 20, 2017 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കൊ​​ള്ള​​ലാ​​ഭം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മാ​​നേ​​ജ്മെ​​ന്‍റുക​​ളെ പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് ഡി​​വൈ​​എ​​ഫ്ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം. ​​സ്വ​​രാ​​ജ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.ഫീ​​സ് റ​​ഗു​​ലേ​​റ്റ​​റി ക​​മ്മി​​റ്റി​​യു​​മാ​​യി സ​​ർ​​ക്കാ​​ർ ച​​ർ​​ച്ച ന​​ട​​ത്ത​​ണം.

കൊ​​ള്ള​​ലാ​​ഭം കൊ​​യ്യു​​ന്ന മേ​​ഖ​​ല​​യാ​​യി വി​​ദ്യാ​​ഭ്യാ​​സം മാ​​റാ​​ൻ ഡി​​വൈ​​എ​​ഫ്ഐ അ​​നു​​വ​​ദി​​ക്കി​​ല്ല. ഇ​​തി​​നെ​​തി​​രേ അ​​തി​​ശ​​ക്ത​​മാ​​യ വി​​ദ്യാ​​ർ​​ഥി പ്ര​​ക്ഷോ​​ഭം ഉ​​യ​​ർ​​ത്തും. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 25,000 രൂ​​പ ഫീ​​സ് നി​​ര​​ക്കി​​ൽ നാ​​നൂ​​റി​​നു മു​​ക​​ളി​​ൽ സീ​​റ്റു​​ക​​ൾ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ 85 ശ​​ത​​മാ​​നം സീ​​റ്റി​​ലും അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യാ​​ണ് ഫീ​​സ് നി​​ര​​ക്ക്. 20 ശ​​ത​​മാ​​നം സീ​​റ്റി​​ൽ മാ​​ത്ര​​മാ​​ണ് 25,000 രൂ​​പ ഫീ​​സ് നി​​ര​​ക്കി​​ൽ പ​​ഠി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത്.