പാലാ: പ്രദേശത്തു വീശിയടിച്ച കൊടുംകാറ്റിൽ തേക്കുമരം ഒടിഞ്ഞു വീണു കന്നാരകൃഷിത്തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളി മരിച്ചു. വാഴക്കുളം കണിയാംകുടി രാമൻകുട്ടിയുടെ മകൻ സാബു (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30യോടെ കുടക്കച്ചിറ പറമടയ്ക്കു സമീപമാണ് അപകടം. മൂന്നുമാക്കീൽ ബോബിയുടെ സ്ഥലം പാട്ടത്തിനെടുത്തു കന്നാരകൃഷിപ്പണി നടത്തുന്നതിനിടെയാണ് അപകടം.
നാലംഗ തൊഴിലാളി സംഘത്തിൽ സാബുവിന്റെ മേൽ തേക്കുമരം പതിക്കുകയായിരുന്നു. ഉടൻതന്നെ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേക്കുമരം വീണു തൊഴിലാളി മരിച്ചു
01:55 AM Jul 20, 2017 | Deepika.com