കോട്ടയം: കേരള ജനപക്ഷം പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായി മാലേത്ത് പ്രതാപചന്ദ്രനെ (കോട്ടയം) ചെയർമാൻ പി.സി.ജോർജ് നാമനിർദേശം ചെയ്തു.കേരള കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ കെഎസ്സിയിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. യൂത്ത്ഫ്രണ്ട്, കർഷകയൂണിയൻ സംസ്ഥാന അധ്യക്ഷനും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു.
ജനപക്ഷം സംസ്ഥാന ഹൈപവർ കമ്മിറ്റിയംഗമായി പ്രവർത്തിച്ചു വരുകയായിരുന്ന മാലേത്ത് പ്രതാപചന്ദ്രൻ മുൻ എംഎൽഎ പരേതനായ മാലേത്ത് ഗോപിനാഥപിള്ളയുടെ മകനാണ്. കോട്ടയം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബിന്ദു.കെ ഭാര്യയാണ്.
മാലേത്ത് പ്രതാപചന്ദ്രൻ സംസ്ഥാന ജനറൽ സെക്രട്ടറി
01:55 AM Jul 20, 2017 | Deepika.com