എറണാകുളം ആസ്ഥാനമായി പുതിയ റെയിൽവേ സോണ്‍ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി

02:32 AM Jul 19, 2017 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ന്‍റെ റെ​​യി​​ൽ​​വേ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ വേ​​ഗ​​ത്തി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു പാ​​ല​​ക്കാ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം റെ​​യി​​ൽ​​വേ ഡി​​വി​​ഷ​​നു​​ക​​ൾ ചേ​​ർ​​ത്ത് എ​​റ​​ണാ​​കു​​ളം ആ​​സ്ഥാ​​ന​​മാ​​യി പു​​തി​​യ റെ​​യി​​ൽ​​വേ സോ​​ണ്‍ രൂ​​പീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യോ​​ടും റെ​​യി​​ൽ​​വേ മ​​ന്ത്രി സു​​രേ​​ഷ് പ്ര​​ഭു​​വി​​നോ​​ടും മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

തി​​രു​​വ​​ന​​ന്ത​​പു​​രം-​​തി​​രു​​നെ​​ൽ​​വേ​​ലി, നാ​​ഗ​​ർ​​കോ​​വി​​ൽ - ക​​ന്യാ​​കു​​മാ​​രി ലൈ​​നു​​ക​​ൾ തി​​രു​​വ​​ന​​ന്ത​​പു​​രം ഡി​​വി​​ഷ​​നി​​ൽ നി​​ന്നു വേ​​ർ​​പെ​​ടു​​ത്തി മ​​ധു​​ര ഡി​​വി​​ഷ​​നി​​ൽ ചേ​​ർ​​ക്കാ​​നു​​ള്ള നീ​​ക്കം ത​​ട​​യ​​ണ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി അ​​ഭ്യ​​ർ​​ഥി​​ച്ചു.

റെ​​യി​​ൽ പ​​ശ്ചാ​​ത്ത​​ല സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു റെ​​യി​​ൽ​​വേ​​യു​​മാ​​യി ചേ​​ർ​​ന്നു സം​​സ്ഥാ​​നം കേ​​ര​​ള റെ​​യി​​ൽ ഡ​​വ​​ല​​പ്മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്ന സം​​യു​​ക്ത സം​​രം​​ഭ​​ത്തി​​ന് രൂ​​പം ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, മേ​​ഖ​​ലാ ഓ​​ഫീ​​സ് ചെ​​ന്നൈ​​യി​​ലാ​​യ​​തി​​നാ​​ൽ പ​​ദ്ധ​​തി​​ക​​ളി​​ൽ തീ​​രു​​മാ​​നം നീ​​ണ്ടു പോ​​കു​​ന്നു. അ​​തി​​വേ​​ഗ റെ​​യി​​ൽ​​പ്പാ​​ത​​യും ത​​ല​​ശേ​​രി-​​മൈ​​സൂ​​ർ, അ​​ങ്ക​​മാ​​ലി-​​ശ​​ബ​​രി, ഗു​​രു​​വാ​​യൂ​​ർ- തി​​രു​​നാ​​വാ​​യ പാ​​ത​​ക​​ളും പാ​​ല​​ക്കാ​​ട് കോ​​ച്ച് ഫാ​​ക്ട​​റി​​യും ഇ​​തു​​വ​​രെ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നു പ്ര​​ധാ​​ന കാ​​ര​​ണം കേ​​ര​​ള​​ത്തി​​നു റെ​​യി​​ൽ​​വേ സോ​​ണ്‍ ഇ​​ല്ലാ​​ത്ത​​താ​​ണ്. ഈ ​​പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു ക​​ന്യാ​​കു​​മാ​​രി മു​​ത​​ൽ മം​​ഗ​​ലാ​​പു​​രം വ​​രെ പ​​രി​​ധി​​യു​​ള്ള പെ​​നി​​ൻ​​സു​​ല​​ർ റെ​​യി​​ൽ​​വെ സോ​​ണ്‍ എ​​റ​​ണാ​​കു​​ളം കേ​​ന്ദ്ര​​മാ​​യി അ​​നു​​വ​​ദി​​ക്കേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​ണ്.