കാന്തല്ലൂരിൽ വീണ്ടും കാട്ടാന

02:32 AM Jul 19, 2017 | Deepika.com
മ​റ​യൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. കാ​ന്ത​ല്ലൂ​ർ പെ​ര​ടി​പ​ള്ളം പൂ​ഴി​ക്കു​ന്നേ​ൽ ബെ​ന്നി (38) യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ബേ​ബി​യു​ടെ സം​സ്കാ​ര ച​ട​ങ്ങ് ക​ഴി​ഞ്ഞ് പെ​ര​ടി​പ​ള്ളം ഭാ​ഗ​ത്തുകൂ​ടി സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ന​ട​ന്നു പോ​കു​ന്പോ​ൾ കാ​ട്ടാ​ന​ മുന്നി ലെത്തി. ര​ക്ഷ​പ്പെ​ടാൻ കു​ഴി​യി​ലേ​ക്ക് ചാ​ടി​യ​പ്പോ​ണ് ബെ​ന്നി​ക്ക് പ​രി​ക്കേ​റ്റ​ത്. കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ ബെ​ന്നി​യെ മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.