ചെറുതോണി: ഹൈറേഞ്ചിൽ കാലവർഷം ദുർബലമായതോടെ ഇടുക്കിയിലെ വൈദ്യുതോത്പാദനം പ്രതിസന്ധിയിലേക്ക്. കർക്കിടകം പിറന്നിട്ടും ഇടുക്കിയുടെ പദ്ധതി പ്രദേശത്തു മഴ ശക്തമായിട്ടില്ല. ഇടുക്കി പദ്ധതി പ്രദേശത്തു കഴിഞ്ഞദിവസം 2.8 മില്ലി മീറ്റർ മഴ മാത്രമാണു ലഭിച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 2316.98 അടിയാണ്. ഇത് മുൻവർഷത്തേക്കാൾ 20.56 അടികുറവാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് ഡാമിൽ 2337.54 അടി ജലം ഉണ്ടായിരുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയുടെ 21 ശതമാനം വെള്ളമാണിപ്പോഴുള്ളത്. ഇന്നലെ 3.248 ദശലക്ഷംയൂണിറ്റ് വൈദ്യുതിയേ മൂലമറ്റം പവർഹൗസിൽനിന്ന് ഉത്പാദിപ്പിച്ചിട്ടുള്ളു.
ഡാമിനു ദാഹിക്കുന്നു; 20.5 അടി വെള്ളം കുറവ്
03:04 AM Jul 18, 2017 | Deepika.com