സുരേഷ് തിരിഞ്ഞുനോക്കി, ദേ മുറ്റത്തൊരാന!

02:15 AM Jul 18, 2017 | Deepika.com
മ​​റ​​യൂ​​ർ: ചെ​റി​യൊ​രു ബ​ഹ​ളം കേ​ട്ടാ​ണ് കു​ട്ടി​ക​ൾ തി​രി​ഞ്ഞു നോ​ക്കി​യ​ത്, അ​താ സ്കൂ​ൾ മു​റ്റ​ത്തൊ​രാ​ന! കാ​​ട്ടാ​​ന​​ശ​​ല്യം രൂ​​ക്ഷ​​മാ​​യ മ​​റ​​യൂ​​ർ മേ​​ഖ​​ല​​യി​​ലെ ത​​ല​​യാ​​ർ തേ​​യി​​ല ഫാ​​ക്ട​​റി ഭാ​​ഗ​​ത്തു​​ള്ള വാ​​ഗു​​വ​​രൈ ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻഡ​​റി സ്കൂ​​ൾ വ​​ള​​പ്പി​​ലാ​ണ് കാ​​ട്ടാ​​ന ക​​യ​​റി​യ​ത്.

ഒ​​റ്റ​​തി​​രി​​ഞ്ഞ് ന​​ട​​ക്കു​​ന്ന പി​​ടി​​യാ​​ന​​യാ​​ണ് ത​​ല​​യാ​​ർ ഭാ​​ഗ​​ത്തെ ജ​​ന​​ജീ​​വി​​ത​​ത്തി​​നു ഭീ​​ഷ​​ണി​​യാ​​യി​​രി​​ക്കു​​ന്ന​​ത്. രാ​​ത്രി എ​​സ്റ്റേ​​റ്റ് ല​​യ​​ങ്ങ​​ൾ​​ക്കു സ​​മീ​​പം ചു​​റ്റി​​ത്തി​രി​​ഞ്ഞ കാ​​ട്ടാ​​ന തി​​രി​​കെ പോ​​യെ​​ന്നാ​​ണു പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ക​​രു​​തി​​യി​​രു​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടോ​​ടെ സ്കൂ​​ളി​​ലേ​​ക്കു​​ള്ള വ​​ഴി​​യി​​ൽ നി​​ല​​യു​​റ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന കട്ടാ​​ന​​യെ സ​​മീ​​പ​​വാ​​സി​​ക​​ൾ തു​​ര​​ത്താ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ സ്കൂ​​ൾ കോ​​ന്പൗ​​ണ്ടി​​ലേ​​ക്കു ക​​യ​​റുകയാ യിരുന്നു.

പി​​ന്നീ​​ടു പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ തു​​ര​​ത്തി ഓ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ല​​യാ​​ർ, വാ​​ഗു​​വ​​രൈ ഭാ​​ഗ​​ങ്ങ​​ളി​​ൽ കാ​​ട്ടാ​​ന​​ക​​ൾ ഒ​​റ്റ തി​​രി​​ഞ്ഞും കൂ​​ട്ട​​മാ​​യും ജ​​ന​​ങ്ങ​​ളെ ഭീ​​തി​​യി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. തേ​​യി​​ല തോ​​ട്ട​​ങ്ങ​​ളി​​ലും കു​​റ്റി​​കാ​​ട്ടി​​ലും പ​​തു​​ങ്ങി​​നി​​ൽ​​ക്കു​​ന്ന പി​​ടി​​യാ​​ന​​യാ​​ണ് നി​​ര​​ന്ത​​രം ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്ന​​തെ​​ന്നു വാ​​ഗു​​വ​​രൈ സ്വ​​ദേ​​ശി ജോ​​ണ്‍, പ​​ള​​നി​​നി​​സ്വാ​​മി എ​​ന്നി​​വ​​ർ പ​​റ​​യു​​ന്നു.