ക്രി​സ്തു​വി​ന്‍റെ മു​ടി​യു​ടെ തി​രു​ശേ​ഷി​പ്പ് ഇ​റ്റ​ലി​യി​ൽനി​ന്നു ത​ങ്കി​പ്പ​ള്ളി​യി​ലേക്ക്

02:02 AM Jul 18, 2017 | Deepika.com
ചേ​​ർ​​ത്ത​​ല: യേ​​ശു​​ക്രി​​സ്തു​​വി​​ന്‍റെ മു​​ടി​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പ് ഇ​​റ്റ​​ലി​​യി​​ൽ​നി​​ന്നു ത​​ങ്കി പ​​ള്ളി​​യി​​ലെ​​ത്തി​​ക്കും. ക്രി​​സ്തു​​വി​​ന്‍റെ പീ​​ഡാ​​നു​​ഭ​​വ തി​​രു​​സ്വ​​രൂ​​പ പ്ര​​തി​​ഷ്ഠ​​യാ​​ൽ പ്ര​​സി​​ദ്ധ​​മാ​​യ​​തി​​നാ​​ലും തി​​രു​​രൂ​​പ​​ത്തി​​ലെ മു​​ടി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ശ്വാ​​സ​​ത്താ​ലു​മാ​ണ് ത​​ങ്കി​​പ്പ​​ള്ളി​​യി​​ൽ ഇ​​തെ​​ത്തി​​ക്കു​​ന്ന​​തെ​ന്നു വി​​കാ​​രി ഫാ. ​​ഫ്രാ​​ൻ​​സി​​സ് സേ​​വ്യ​​ർ ക​​ള​​ത്തി​​വീ​​ട്ടി​​ൽ അ​​റി​​യി​​ച്ചു.

പീ​​ഡാ​​നു​​ഭ​​വ രൂ​​പ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ​​വി​​ടത്തെ വസ​​്തു​​ത​​ക​​ളും പ്ര​​ത്യേ​​ക​​ത​​ക​​ളും കേ​​ട്ട​​റി​​ഞ്ഞ ഇ​​റ്റ​​ലി​​യി​​ലെ സേ​​ക്ര​​ഡ് ഹാ​​ർ​​ഡ് പ​​ള്ളി വി​​കാ​​രി​​യാ​​യ ഫാ. ​​സ്റ്റെ​​ഫാ​​നോ​​യാ​​ണ് കൊ​​ച്ചി രൂ​​പ​​താം​​ഗ​​മാ​​യ ഫാ. ​​ജോ​​ണ്‍​സ​​ണ്‍ തൗ​​ണ്ട​​യി​​ൽ വ​​ഴി തി​​രു​​ശേ​​ഷി​​പ്പ് ഇ​​ന്ത്യ​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രു​​ന്ന​​ത്.

വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​നോ​​ടൊ​​പ്പം ​​വി​​ശു​​ദ്ധ പ​​ദ​​വി​​യി​​ലേ​​ക്കു​​യ​​ർ​​ത്ത​​പ്പെ​​ട്ട വി​​ശു​​ദ്ധ ലു​​ഡ്വി​​നോ ഏ​​റെ നാ​​ളു​​ക​​ൾ​​ക്ക് മു​​ൻ​​പ് ഒ​​രു പീ​​ഡാ​​നു​​ഭ​​വ സ​​ഭ ആ​​രം​​ഭി​​ച്ചി​​രു​​ന്നു. അ​​ക്കാ​​ല​​ത്ത് അ​​വി​​ടെ അ​​നേ​​കം വി​​ശു​​ദ്ധ​​രാ​​ൽ അ​​നു​​ഗ്ര​​ഹീ​​ത​​മാ​​യ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ അം​​ഗം സൂ​​ക്ഷി​​ച്ചി​​രു​​ന്ന ഈ ​​തി​​രു​​ശേ​​ഷി​​പ്പ് വി​​ശു​​ദ്ധ ലു​​ഡ്വി​​നോ​​യ്ക്കു കൈ​​മാ​റി.

പി​​ന്നീ​​ട് ഇ​​റ്റ​​ലി​​യി​​ലെ ഒ​​രു ആ​​ശ്ര​​മ​​ത്തി​​ൽ മ​​റ്റു വി​​ശു​​ദ്ധ​​രു​​ടെ തി​​രു​​ശേ​​ഷി​​പ്പു​​ക​​ൾ​​ക്കൊ​​പ്പം പൂ​​ജ്യ​​മാ​​യി സൂ​​ക്ഷി​​ച്ചു​​വ​​രു​​ന്ന​​തി​​നി​​ടെ ചി​​ല കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ആ​​ശ്ര​​മം അ​​ട​​ച്ചു​​പൂ​​ട്ടു​​ക​​യും തി​​രു​​ശേ​​ഷി​​പ്പു​​ക​​ൾ ലോ​​ക​​ത്തി​​ലെ മ​​റ്റു പ​​ല ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കു​​ക​​യും ചെ​​യ്തു. ക്രി​​സ്തു​​വി​​ന്‍റെ മു​​ടി അ​​ട​​ങ്ങി​​യ പേ​​ട​​കം അ​​വി​​ടു​​ത്തെ പ​​ള്ളി​​വി​​കാ​​രി​​യാ​​യ ഫാ. ​​സ്റ്റെ​​ഫാ​​നോ​​യ്ക്കു ല​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​താ​​ണ് ഫാ. ​​ജോ​​ണ്‍​സ​​ണ്‍ തൗ​​ണ്ട​​യലി​​ന്‍റെ സ​​ഹാ​​യ​​ത്താ​​ൽ ത​​ങ്കി​​പ്പ​​ള്ളി​​യി​​ലെ​​ത്തി​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ക്രി​​സ്തു​​വി​​ന്‍റെ കാ​​ൽ​​വ​​രി​​യാ​​ത്ര​​യ്ക്കിടെ ഉ​​രി​​ഞ്ഞു​​മാ​​റ്റി​​യ വ​​സ്ത്ര​​ത്തി​​ൽ പ​​റ്റി​​യി​​രു​​ന്ന​​താ​​വാം ഈ ​​മു​​ടി​​യെ​​ന്നാ​​ണ് ഫാ. ​​സ്റ്റെ​​ഫാ​​നോ​​യു​​ടെ വാ​​ദം. അ​​പ്പ​​സ്തോ​​ല​​ന്മാർ വ​​ഴി​​യാ​​കാം ഇ​​തു കൈ​​മാ​​റ​​പ്പെ​​ട്ട​​തെ​​ന്നും വി​​ശ്വ​​സി​​ക്കു​​ന്നു. നെ​​ടു​​ന്പാ​​ശേ​​രി അ​​ന്താ​​രാ​​ഷ്‌​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​ച്ച തി​​രു​​ശേ​​ഷി​​പ്പു പേ​​ട​​കം വി​​കാ​​രി ഫാ. ​​ഫ്രാ​​ൻ​​സി​​സ് സേ​​വ്യ​​ർ ക​​ള​​ത്തി​​വീ​​ട്ടി​​ലും വൈ​​ദി​​ക​​രും വി​​ശ്വാ​​സി​​ക​​ളും ചേ​​ർ​​ന്ന് ഏ​​റ്റു​വാ​​ങ്ങി. തു​​ട​​ർ​​ന്ന് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​ക​​ന്പ​​ടി​​യോ​​ടെ ത​​ങ്കി ഫൊ​​റോ​​ന​​യി​​ൽ​​പ്പെ​​ട്ട അ​​ർ​​ത്തു​​ങ്ക​​ൽ സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ പ്രാ​​ർ​ഥ​​ന​​യ്ക്കാ​​യി എ​​ത്തി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച ത​​ങ്കി​​പ്പ​​ള്ളി​​യി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന തി​​രു​​ശേ​​ഷി​​പ്പി​​നു ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യ വ​​ര​​വേ​​ല്പ് ന​​ൽ​​കും.