അഖില മലങ്കര ബൈബിൾ ക്വിസ് മത്സരം ഓഗസ്റ്റ് ആറിന്
02:02 AM Jul 18, 2017 | Deepika.com
കൊച്ചി: പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ മാർ കുര്യാക്കോസ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അഖില മലങ്കര ബൈബിൾ ക്വിസ് മത്സരം ഓഗസ്റ്റ് ആറിനു നടക്കും. രാവിലെ 10.30ന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കുന്ന മത്സരത്തിൽ ഒരു പള്ളിയിൽനിന്നു പരമാവധി രണ്ടു ടീമുകൾക്കു പങ്കെടുക്കാം. ടീമുകൾ തങ്ങളുടെ പള്ളി വികാരി/സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്ന കത്ത് കൊണ്ടുവരണം. രജിസ്ട്രേഷൻ ഫീസ് 300 രൂപ.