18 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടുപ്പ്

01:57 AM Jul 18, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​നൊ​​​ന്ന് ജി​​​ല്ല​​​ക​​​ളി​​​ലെ 18 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഇ​​​ന്ന് ന​​​ട​​​ക്കു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ 13 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ മൂ​​​ന്ന് ന​​​ഗ​​​ര​​​സ​​​ഭ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും ആ​​​ല​​​പ്പു​​​ഴ, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ഒ​​​രോ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡി​​​ലു​​​മാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. വോ​​​ട്ടെ​​​ടു​​​പ്പ് രാ​​​വി​​​ലെ ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ച്ച് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.

19ന് ​​​രാ​​​വി​​​ലെ 10ന് ​​​വോ​​​ട്ടെ​​​ണ്ണ​​​ൽ ആ​​​രം​​​ഭി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജോ​​​ലി നോ​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പോ​​​ളിം​​​ഗി​​​ന്‍റെ തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

വോ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ്, പാ​​​സ്പോ​​​ർ​​​ട്ട്, ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ്, പാ​​​ൻ കാ​​​ർ​​​ഡ്, ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, ഫോ​​​ട്ടോ പ​​​തി​​​ച്ചി​​​ട്ടു​​​ള്ള എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്, ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കി​​​ൽ നി​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും ആ​​​റു​​​മാ​​​സ​​​ത്തി​​​ന് മു​​​ന്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ഫോ​​​ട്ടോ പ​​​തി​​​ച്ച പാ​​​സ്ബു​​​ക്ക്, സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ജി​​​ല്ല, ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്, വാ​​​ർ​​​ഡ് എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- മാ​​​റ​​​ന​​​ല്ലൂ​​​ർ- ഊ​​​രൂ​​​ട്ട​​​മ്പ​​​ലം, അ​​​മ്പൂ​​​രി- അ​​​മ്പൂ​​​രി, പ​​​ത്ത​​​നം​​​തി​​​ട്ട- കോ​​​ട്ടാ​​​ങ്ങ​​​ൽ- കോ​​​ട്ടാ​​​ങ്ങ​​​ൽ കി​​​ഴ​​​ക്ക്, കോ​​​ട്ട​​​യം- ഉ​​​ദ​​​യ​​​നാ​​​പു​​​രം-​​​വാ​​​ഴ​​​മ​​​ന, ക​​​ല്ല​​​റ- ക​​​ല്ല​​​റ പ​​​ഴ​​​യ​​​പ​​​ള്ളി, പാ​​​മ്പാ​​​ടി- നൊ​​​ങ്ങ​​​ൽ, തൃ​​​ശൂ​​​ർ-​​​മാ​​​ള- പ​​​തി​​​യാ​​​രി, പാ​​​ല​​​ക്കാ​​​ട്- കൊ​​​ടു​​​വാ​​​യൂ​​​ർ- ചാ​​​ന്തി​​​രു​​​ത്തി, മ​​​ല​​​പ്പു​​​റം-​​​എ​​​ട​​​ക്ക​​​ര-​​​പ​​​ള്ളി​​​പ്പ​​​ടി, മൂ​​​ർ​​​ക്ക​​​നാ​​​ട്-​​​കൊ​​​ള​​​ത്തൂ​​​ർ പ​​​ല​​​ക​​​പ്പ​​​റ​​​മ്പ്, ത​​​ല​​​ക്കാ​​​ട് - കാ​​​ര​​​യി​​​ൽ, വ​​​യ​​​നാ​​​ട്-​​​നൂ​​​ൽ​​​പ്പു​​​ഴ- ക​​​ല്ലു​​​മു​​​ക്ക്, ക​​​ണ്ണൂ​​​ർ-​​​പ​​​യ്യാ​​​വൂ​​​ർ-​​​ച​​​മ​​​ത​​​ച്ചാ​​​ൽ.

ആ​​​ല​​​പ്പു​​​ഴ- ഹ​​​രി​​​പ്പാ​​​ട് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്- തൃ​​​ക്കു​​​ന്ന​​​പ്പു​​​ഴ, ക​​​ണ്ണൂ​​​ർ-​​​ത​​​ല​​​ശേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്- ധ​​​ർ​​​മ്മ​​​ടം, മ​​​ല​​​പ്പു​​​റം- കോ​​​ട്ട​​​യ്ക്ക​​​ൽ ന​​​ഗ​​​ര​​​സ​​​ഭ- ചീ​​​നം​​​പു​​​ത്തൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് -ഫ​​​റോ​​​ക്ക് ന​​​ഗ​​​ര​​​സ​​​ഭ- കോ​​​ട്ട​​​പ്പാ​​​ടം, കാ​​​സ​​​ർ​​​ഗോ​​​ഡ് ന​​​ഗ​​​ര​​​സ​​​ഭ - ക​​​ട​​​പ്പു​​​റം സൗ​​​ത്ത്.