റിയാദ്: സൗദി പ്രോ ലീഗ് 2023-24 സീസണിലെ ആദ്യ മത്സരത്തില്‍ അല്‍ നസറിന് തോല്‍വി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ അല്‍ നസര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അല്‍ ഇത്തിഫാഖിനോട് തോറ്റു.
ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് അല്‍ നസറിന്റെ തോല്‍വി. നാലാം മിനിറ്റില്‍ സാദിയോ മാനെ അല്‍ നസറിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ റോബിന് കൈ്വസണ് (47), മൗസ ഡെംബെലെ (53) എന്നിവര്‍ അല്‍ ഇത്തിഫാഖിനെ വിജയത്തിലെത്തിച്ചു.
വെള്ളിയാഴ്ച അല്‍ താവൂനിന് എതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ അല്‍ നസറിന് തോല്‍വി
09:06 AM Aug 15, 2023 | Deepika.com