പൗ​ര​ന്മാ​ർ തു​ല്യ​രാ​ണ്, തു​ല്യ അ​വ​കാ​ശ​ങ്ങ​ൾ ഉ​ണ്ട്: രാ​ഷ്ട്ര​പ​തി

11:14 PM Aug 14, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ തു​ല്യ​രാ​ണെ​ന്നും തു​ല്യ അ​വ​കാ​ശ​ങ്ങ​ൾ ഉ​ണ്ടെ​ന്നും രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. 77-ാമ​ത് സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി.

ഇ​ന്ത്യ​യു​ടെ പെ​ൺ​മ​ക്ക​ൾ മു​ന്നോ​ട്ട് പോ​കാ​നും എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും നേ​രി​ടാ​ൻ ക​ഴി​യ​ണ​മെ​ന്നും താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യ്‌​ക്കൊ​പ്പം ക​സ്തൂ​ർ​ബാ ഗാ​ന്ധി ന​ട​ന്നു. ഇ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​നാ​യി എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്ത്രീ​ക​ൾ പ​ങ്കാ​ളി​ക​ളാ​കു​ന്നു, വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും ചി​ന്തി​ക്കാ​ത്ത വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളാ​ണ് അ​വ​ർ ഇ​പ്പോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ​ത്തി​ന് പോ​രാ​ടി​യ എ​ല്ലാ​വ​രെ​യും ഓ​ർ​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തി​നാ​യി ജീ​വ​ത്യാ​ഗം ചെ​യ്ത​വ​രെ​യും ഓ​ർ​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളു​ടെ മു​ന്നേ​റ്റ​മാ​ണ് രാ​ജ്യ​ത്ത് കാ​ണു​ന്ന​ത്. സ്ത്രീ ​ശാ​ക്തീ​ക​ര​മാ​ണ് രാ​ജ്യ​ത്തി​ന് ആ​വ​ശ്യം.

ഇ​ന്ത്യ​ക്ക് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത വ​ലു​താ​ണ്. അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ൾ​ക്ക് ന​മ്മ​ൾ അ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു. ജി 20 ​ഉ​ച്ച​കോ​ടി വ്യാ​പാ​ര രം​ഗ​ത്ത​ട​ക്കം രാ​ജ്യ​ത്തി​ന് പു​തി​യ വ​ഴി​തു​റ​ക്കു​മെ​ന്നും രാ​ഷ്ട്ര​പ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.