ഡ​ൽ​ഹി​യി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

07:30 PM Aug 14, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​യു​ധ​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. അ​ഞ്ച് പി​സ്റ്റ​ളു​ക​ളു​മാ​യി ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ വി​ത​ര​ണ​ക്കാ​ര​നെ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

മ​ധ്യ​പ്ര​ദേ​ശ് ഖ​ർ​ഗോ​ൺ സ്വ​ദേ​ശി​യാ​യ അ​നി​ൽ ശ​ർ​മ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഡ​ൽ​ഹി, പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്ക് ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​നു അ​നി​ലി​നെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ്ര​തീ​ക്ഷ ഗോ​ദ​ര പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു. പ​തി​നാ​യി​ര​ത്തി​ല​ധി​കം പോ​ലീ​സു​കാ​രെ​യാ​ണ് ഡ​ൽ​ഹി​യി​ൽ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.