ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ഥ പ​റ​ഞ്ഞാ​ൽ സി​പി​എ​മ്മി​ന് എ​ന്തി​നാ​ണ് വേ​വ​ലാ​തി​യെ​ന്ന് സു​ധാ​ക​ര​ൻ

08:51 PM Aug 14, 2023 | Deepika.com
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത വി​ല​യി​രു​ത്ത​പ്പെ​ടു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രാ​യ പൊ​തു​യു​ദ്ധ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ​രു​തെ​ന്നും സി​പി​എം ശ​ഠി​ക്കു​ന്നു. പു​തു​പ്പ​ള്ളി വി​ഷ​യ​ത്തി​ൽ മാ​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​തു​ക്കി നി​ർ​ത്താ​നു​ള്ള സി​പി​എം ത​ന്ത്രം കോ​ൺ​ഗ്ര​സ് പൊ​ളി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

വൈ​കാ​രി​ക​ത വി​റ്റ് വോ​ട്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ച്ചി​ട്ടി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗം കോ​ൺ​ഗ്ര​സി​ന് വ​ലി​യ വി​ട​വാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ആ ​വി​ട​വി​നെ​ക്കു​റി​ച്ച് ഇ​നി​യു​ള്ള കാ​ല​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും.

ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ ക​ഥ പ​റ​ഞ്ഞാ​ൽ സി​പി​എ​മ്മി​ന് എ​ന്തി​നാ​ണ് വേ​വ​ലാ​തി​യെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. മ​രി​ച്ചി​ട്ടും ഉ​മ്മ​ൻ‌​ ചാ​ണ്ടി​യു​ടെ പേ​രി​നെ​യും ഓ​ർ​മ്മ​ക​ളെ​യും ഭ​യ​പ്പെ​ടു​ന്ന ഭീ​രു​ക്ക​ളാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷം.

കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ന്ന വ​ലി​യ പ്ര​സ്ഥാ​ന​മാ​ണ് എ​ൻ​എ​സ്എ​സ്. സി​പി​എ​മ്മി​ന് എ​ൻ​എ​സ്എ​സി​ന്‍റെ വോ​ട്ട് ല​ഭി​ക്കി​ല്ലെ​ന്ന് അ​വ​ർ​ക്ക് ത​ന്നെ അ​റി​യാം. പാ​ർ​ട്ടി ത​ന്നെ ഇ​ത് വെ​ട്ടി​ത്തു​റ​ന്ന് പ​റ​ഞ്ഞു ക​ഴി​ഞ്ഞു. ഉ​റ​ച്ച നി​ല​പാ​ടു​ള്ള എ​ൻ​എ​സ്എ​സ് സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ത്തി​ൽ വീ​ഴി​ല്ലെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.