ഷം​സീ​റി​ന് മാ​പ്പി​ല്ല, മി​ത്ത് വി​വാ​ദം പു​തു​പ്പ​ള്ളി​യി​ല്‍ പ്ര​തി​ഫ​ലി​ക്കും: സു​കു​മാ​ര​ന്‍ നാ​യ​ര്‍

12:33 PM Aug 14, 2023 | Deepika.com
കോ​ട്ട​യം: മി​ത്ത് പ​രാ​മ​ര്‍​ശ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റി​ന് മാ​പ്പി​ല്ലെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍. ശാ​സ്ത്ര​ത്തേ​ക്കാ​ള്‍ വ​ലു​ത് വി​ശ്വാ​സ​മാ​ണെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എ​ന്‍​എ​സ്എ​സി​ന്‍റെ മു​റി​വ് ഉ​ണ​ങ്ങി​യി​ട്ടി​ല്ല. ജെ​യ്ക്ക് സി.​തോ​മ​സ് എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ സ്വീ​ക​രി​ച്ച​ത് സ്ഥാ​നാ​ര്‍​ഥി ആ​യ​തു​കൊ​ണ്ടാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ജെ​യ്ക്കു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​യാ​യ​ത്.

എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളോ​ടും സ​മ​ദൂ​രം എ​ന്ന​താ​ണ് എ​ന്‍​എ​സ്എ​സി​ന്‍റെ നി​ല​പാ​ട്. ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഭ​ര​ണ​മാ​റ്റം വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​ത് വ്യ​ക്തി​പ​ര​മാ​ണ്. അ​തി​നെ എ​ന്‍​എ​സ്എ​സ് നി​ല​പാ​ടാ​യി തെ​റ്റി​ദ്ധ​രി​ച്ചു.

മി​ത്ത് വി​വാ​ദം പു​തു​പ്പ​ള്ളി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.