അ​മ്പി​ളി​ക്ക​രി​കി​ല്‍ ച​ന്ദ്ര​യാ​ന്‍-3; മൂ​ന്നാം ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ തി​ങ്ക​ളാ​ഴ്ച

11:09 AM Aug 14, 2023 | Deepika.com
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 തി​ങ്ക​ളാ​ഴ്ച ച​ന്ദ്ര​നോ​ട് കൂ​ടു​ത​ല്‍ അ​ടു​ക്കും. പേ​ട​ക​ത്തി​ന്‍റെ മൂ​ന്നാം ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 11.30നും 12.30​നും ഇ​ട​യി​ലാ​കും ച​ന്ദ്ര​ന്‍റെ തൊ​ട്ട​രി​കി​ലേ​ക്ക് എ​ത്തി​ക്കു​ന്ന നി​ര്‍​ണാ​യ​ക ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കു​ക.

ഈ ​മാ​സം ഒ​മ്പ​തി​ന് ന​ട​ന്ന ര​ണ്ടാം ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​തോ​ടെ ച​ന്ദ്ര​നി​ല്‍​നി​ന്ന് കു​റ​ഞ്ഞ അ​ക​ലം 174 കി​ലോ മീ​റ്റ​റും കൂ​ടി​യ അ​ക​ലം 1,437 കി​ലോ മീ​റ്റ​റും വ​രു​ന്ന ദീ​ര്‍​ഘ​വൃ​ത്താ​കൃ​തി​യി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് പേ​ട​ക​മു​ള്ള​ത്.

നാ​ലാം ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ 16ന് ​ന​ട​ക്കും. ഇ​തോ​ടെ ച​ന്ദ്ര​നി​ല്‍​നി​ന്ന് 100 കി​ലോ മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള വൃ​ത്താ​കൃ​തി​യി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ ച​ന്ദ്ര​യാ​ന്‍-3 എ​ത്തും. 17ന് ​പ്രൊ​പ്പ​ല്‍​ഷ​ന്‍ മൊ​ഡ്യൂ​ളും ലാ​ന്‍​ഡ​റും വേ​ര്‍​പെ​ടും. ഇ​തോ​ടെ ലാ​ന്‍​ഡ​ര്‍ ച​ന്ദ്ര​നി​ല്‍ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗി​ന് സ​ജ്ജ​മാ​കും.

ഓ​ഗ​സ്റ്റ് 23ന് ​വൈ​കീ​ട്ട് 5.40നാ​ണ് സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പേ​ട​ക​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മി​ക​ച്ച നി​ല​യി​ലാ​ണെ​ന്ന് ഐ​എ​സ്ആ​ര്‍​ഒ വ്യ​ക്ത​മാ​ക്കി. എ​ന്‍​ജി​നു​ക​ള്‍ ത​ക​രാ​റി​ലാ​യാ​ല്‍ പോ​ലും സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് ന​ട​ത്താ​നാ​കു​ന്ന ത​ര​ത്തി​ലാ​ണ് ലാ​ന്‍​ഡ​റി​നെ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ചെ​യ​ര്‍​മാ​ന്‍ എ​സ് സോ​മ​നാ​ഥ് പറഞ്ഞു.

ജൂ​ലൈ 14ന് ​ഉ​ച്ച​ക്ക് 2.35ന് ​ആ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ ര​ണ്ടാം ന​മ്പ​ര്‍ ലോ​ഞ്ച് പാ​ഡി​ല്‍ നി​ന്നും ച​ന്ദ്ര​യാ​ന്‍-3 യു​മാ​യി വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ എ​ല്‍​വി​എം 3 റോ​ക്ക​റ്റ് കു​തി​ച്ചു​യ​ര്‍​ന്ന​ത്.