ട്രെ​യി​നു​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റ് ആ​സൂ​ത്രി​തം; റെ​യി​ല്‍​വേ പോ​ലീ​സ് കേ​സെ​ടു​ത്തു

10:24 AM Aug 14, 2023 | Deepika.com
ക​ണ്ണൂ​ര്‍: ഒ​രേ സ​മ​യം മൂ​ന്ന് ട്രെ​യി​നു​ക​ള്‍​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​യ സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന് റെ​യി​ല്‍​വേ. സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ണൂ​രി​ലും നീ​ലേ​ശ്വ​ര​ത്തു​മാ​ണ് ട്രെ​യി​നു​ക​ള്‍​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​നും ഏ​ഴ​ര​യ്ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വം.

ക​ണ്ണൂ​രി​ല്‍​വ​ച്ചാ​ണ് തി​രു​വ​ന​ന്ത​പു​രം-​എ​ല്‍​ടി​ടി നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ന്‍റെ എ​സി കോ​ച്ചി​ന് നേ​രെ​യും മം​ഗ​ളൂ​രു-​ചെ​ന്നൈ സൂ​പ്പ​ര്‍ ഫാ​സ്റ്റി​ന്‍റെ എ​സി കോ​ച്ചി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​തേ​സ​മ​യ​ത്ത് നി​ലേ​ശ്വ​ര​ത്തു​വ​ച്ച് ഓ​ഖ- എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സി​ന്‍റെ ജ​ന​റ​ല്‍ കോ​ച്ചി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​രെ റെ​യി​ല്‍​വേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ക​ല്ലെ​റി​ഞ്ഞ​താ​കാ​മെ​ന്നാ​യി​രു​ന്നു നി​ഗ​മ​നം. എ​ന്നാ​ല്‍ ഇ​വ​ര്‍​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി.