കണ്ണൂർ: അത്താഴക്കുന്നിൽ പോലീസുകാർക്ക് മർദ്ദനം. പട്രോളിംഗിനിടെ ടൗൺ എസ്ഐയ്ക്കും പോലീസുകാർക്കുമാണ് മർദ്ദനമേറ്റത്.
ക്ലബിൽ മദ്യപിക്കുന്നത് കണ്ടാണ് കയറിയതെന്നും ക്ലബിൽ കയറിയപ്പോൾ പുറത്ത് നിന്ന് വാതിൽ പൂട്ടി അകത്ത് ഉണ്ടായിരുന്ന ഏഴ് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മര്‍ദ്ദനത്തില്‍ എസ്ഐ സി.എച്ച്. നസീബിന്റെ ഷോൾഡറിനും സിവിൽ പോലീസ് ഓഫീസർ അനീഷിനും പരിക്കേറ്റു.
സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. അൻവർ, അഭയ്, അഖിലേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പോലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദ്ദിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ
06:25 AM Aug 14, 2023 | Deepika.com