തിരുവനന്തപുരം: കഠിനംകുളം ശാന്തിപുരത്ത് കുടുംബവഴക്കിനിടെ ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം സ്വദേശി റിച്ചാര്‍ഡാണ് കൊല്ലപ്പെട്ടത്.
പ്രതി സനിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ റിച്ചാര്‍ഡിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിച്ചാർഡിനെ മർദ്ദിക്കുന്നത് കണ്ട മകന് വടികൊണ്ട് അടിച്ചതിനെ തുടര്‍ന്നാണ് പ്രതിക്ക് പരിക്കേറ്റത്. റിച്ചാർഡിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
10:20 PM Aug 13, 2023 | Deepika.com