കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഉപ്പുതറ സ്വദേശിനി സോമിനി (67) ആണ് മരിച്ചത്.
കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിനു മുകളിലേക്കാണ് പാറയും മണ്ണും ഇടിഞ്ഞുവീണത്. വിനോദസഞ്ചാരകേന്ദ്രമായ പാഞ്ചാലിമേട് കണ്ട് മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.
സോമിനിയെ കൂടാതെ ബിബിനും ബിബിന്റെ ഭാര്യ അനിഷ്ക, ഭാര്യാമാതാവ് ഷീല, കുട്ടികളായ ആദവ് (5), ലക്ഷ്യ (എട്ട് മാസം) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
അഗ്നിശമനസേനയും പോലീസും എത്തിയാണ് രക്ഷപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിക്കാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണു; ഒരാൾ മരിച്ചു
10:01 PM Aug 13, 2023 | Deepika.com