കാ​റി​ന്‍റെ ഡോ​റി​ലി​രു​ന്ന് താ​മ​ര​ശേ​രി ചു​ര​ത്തി​ലൂ​ടെ യാ​ത്ര; പി​ഴ​യി​ട്ട് പോ​ലീ​സ്

07:53 PM Aug 13, 2023 | Deepika.com
കോ​ഴി​ക്കോ​ട്: കാ​റി​ന്‍റെ ഡോ​റി​ലി​രു​ന്ന് താ​മ​ര​ശേ​രി ചു​ര​ത്തി​ലൂ​ടെ യാ​ത്ര ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ചു​ര​ത്തി​ലൂ​ടെ സാ​ഹ​സി​ക യാ​ത്ര ന​ട​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ല​ക്കി​ടി​യി​ൽ വ​ച്ച് ഹൈ​വേ പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ന്നീ​ട് ഇ​വ​ർ​ക്ക് പോ​ലീ​സ് പി​ഴ ചു​മ​ത്തി.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ സ​ൺ റൂ​ഫ് ഓ​പ്പ​ൺ ചെ​യ​ത് ആ​ർ​ത്ത് ഉ​ല്ല​സി​ച്ചും ഒ​രാ​ൾ ഡോ​റി​ൽ ഇ​രു​ന്ന് കൈ​യും ത​ല​യും പു​റ​ത്തേ​ക്ക് ഇ​ട്ടു​മാ​യി​രു​ന്നു യാ​ത്ര.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ർ. യാ​ത്ര​ക്കാ​ർ ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.