നടി പാർവതി തിരുവോത്തിനെ കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിൽ നിന്നും നീക്കി

12:45 PM Aug 13, 2023 | Deepika.com
തിരുവനന്തപുരം: നടി പാർവതി തിരുവോത്തിനെ സംസ്ഥാന ചലചിത്ര വികസന കോർപറേഷന്‍റെ (കെഎസ്എഫ്ഡിസി) ഡയറക്ടർ ബോർഡിൽ നിന്നും നീക്കം ചെയ്തു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.

നടിയുടെ ആവശ്യപ്രകാരമാണ് ബോർഡിൽ നിന്നും ഒഴിവാക്കിയത്. തന്നെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെ‌ട്ട് കെഎസ്എഫ്ഡിസി മാനേജിം​ഗ് ഡയറക്ടർക്ക് പാർവതി നേരത്തെ കത്തയച്ചിരുന്നു.

പുനസംഘ‌ടനയുടെ ഭാ​ഗമായി നടി മാലാ പാർവതി, ശങ്കർ മോഹൻ എന്നിവരെ ജൂലൈയിൽ ബോർഡിൽ നിന്നും നീക്കം ചെയ്തിരുന്നു.

ഇവർക്ക് പകരമായി നടനും സംവിധായകനുമായ സോഹൻ സീനുലാൽ, ക്യാമറാമാൻ പി. സുകുമാർ എന്നിവരെയാണ് ബോർഡ് അം​ഗങ്ങളായി എടുത്തത്.