മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണം; പ്രി​യ​ങ്കാ ഗാ​ന്ധി​ക്കെ​തി​രേ കേ​സെ​ടു​ത്തു

02:11 PM Aug 13, 2023 | Deepika.com
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ല്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി അ​ട​ക്ക​മു​ള്ള മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു.

മ​ധ്യ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ക​മ​ല്‍ നാ​ഥ്, മുൻ കേന്ദ്ര മന്ത്രി അരുൺ യാദവ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​രി​ല്‍​നി​ന്ന് 50 ശ​ത​മാ​നം ക​മ്മീ​ഷ​ന്‍ വാ​ങ്ങി മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി അ​ഴി​മ​തി ന​ട​ത്തു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് ട്വി​റ്റ​റി​ലൂ​ടെ ആ​രോ​പണം ഉന്നയിച്ചി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ന്‍റേത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ഐ​പി​സി 490, 500. 591 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഇൻഡോർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.