മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ക്കെ​തി​രേ​യു​ള്ള ക​ണ്ടെ​ത്ത​ലു​ക​ള്‍ ഗൗ​ര​വ​ത​രം, പ​രി​ശോ​ധി​ക്കു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍

12:50 PM Aug 13, 2023 | Deepika.com
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​ൻ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍​നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി​യെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ള്‍ ഗു​രു​ത​ര​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. വി​ഷ​യ​ത്തേ​ക്കു​റി​ച്ച് താ​ന്‍ പ​ഠി​ച്ചി​ട്ടി​ല്ല. ഇ​ത് ഗൗ​ര​വ​ത്തോ​ടെ ത​ന്നെ പ​രി​ശോ​ധി​ക്കു​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ്ര​തി​ക​രി​ച്ചു.

വീ​ണാ വി​ജ​യ​നെ​തി​രേ ഉ​യ​ര്‍​ന്ന് വ​ന്ന​ത് ആ​രോ​പ​ണ​ങ്ങ​ള​ല്ല, ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളാ​ണെ​ന്നാ​ണ് മാ​ധ്യ​മ റി​പ്പോ​ര്‍​ട്ട്. ഇ​ത് വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ട​ണോ എ​ന്ന് പി​ന്നീ​ട് ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.