റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നും പ്രകടനത്തിൽ അൽ നാസർ അറബ് കപ്പ് ഫുട്ബോൾ ചാമ്പ്യൻമാരായി. അൽ ഹിലാലിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ നസറിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന അൽ നസറിനെ ഇരട്ടഗോളുമായി റൊണാൾഡോ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.
അൽ നാസർ ഒമ്പതുപേരായി ചുരുങ്ങിയിട്ടും റൊണാൾഡോ തളർന്നില്ല. 74-ാം മിനിറ്റിലും അധിക സമയത്തിന്റെ 98-ാം മിനിറ്റിലും റൊണാൾഡോ ഗോളടിച്ച റൊണാൾഡോ ടീമിന് കിരീടം സമ്മാനിച്ചു. ക്ലബ്ബിനൊപ്പമുള്ള പോർച്ചുഗൽ ക്യാപ്റ്റന്റെ കന്നി ട്രോഫികൂടിയാണിത്.
രണ്ടാം പകുതിയിൽ മൈക്കിളിലൂടെ അൽ ഹിലാലാണ് ആദ്യം ഗോൾ നേടിയത്. തിരിച്ചടിക്കാനുള്ള അൽ നസറിന്റെ ശ്രമങ്ങൾക്കിടെ 70-ാം മിനിറ്റിൽ അബ്ദുല്ല അൽ അമ്രി ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയി. 78-ാം മിനിറ്റിൽ നവാഫ് ബൗഷലും ചുവപ്പ് കാർഡ് കണ്ടതോടെ അൽ നസർ ഒമ്പതുപേരാണ് ചുരുങ്ങി.
എന്നാൽ മാസ്മരിക പ്രകടനത്തിലൂടെ റൊണാൾഡോയെന്ന ഒറ്റയാൻ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ടൂർണമെന്റിൽ തുടർച്ചയായ അഞ്ചാം കളിയിലും റൊണാൾഡോ ലക്ഷ്യംകണ്ടു. ആകെ ആറു ഗോളുകളാണ് മുപ്പത്തെട്ടുകാരനായ സൂപ്പർ താരം വലയിലാക്കിയത്.
ഇരട്ടഗോളുമായി റൊണാൾഡോ; അറബ് കിരീടം അൽ നസറിന്
10:29 AM Aug 13, 2023 | Deepika.com