ഫ്രാ​ൻ​സി​ന് സ​മീ​പം അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി ആ​റ് പേ​ർ മ​രി​ച്ചു

09:51 PM Aug 12, 2023 | Deepika.com
പാ​രി​സ്: ഇം​ഗ്ലി​ഷ് ചാ​ന​ലി​ൽ ഫ്രാ​ൻ​സി​ന് സ​മീ​പം അ​ഭ​യാ​ർ​ഥി ബോ​ട്ട് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു. 58 പേ​രെ ഫ്ര​ഞ്ച്, ഇം​ഗ്ലി​ഷ് ക​പ്പ​ലു​ക​ൾ ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​ന്ന് രാ​വി​ലെ ഫ്ര​ഞ്ച് പ​ട്ട​ണ​മാ​യ കാ​ലെ​യ്ക്ക് സ​മീ​പ​ത്ത് വ​ച്ചാ​ണ് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​ഭാ​രം ക​യ​റ്റി​വ​ന്ന ബോ​ട്ട് വെ​ള്ളം ക​യ​റി മു​ങ്ങി​ത്താ​ഴ്ന്നെന്നാണ് അ​നു​മാ​നം. ബോ​ട്ടി​ൽ എ​ത്ര പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

യു​കെ​യി​ൽ നി​ന്നെ​ത്തി​യ ര​ക്ഷാ​സം​ഘം ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 22 പേ​രെ ഇം​ഗ്ല​ണ്ടി​ലെ ഡോ​വ​ർ തീ​ര​ത്തേ​ക്ക് മാ​റ്റി. 36 അ​ഭ​യാ​ർ​ഥി​ക​ളെ ഫ്ര​ഞ്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കാ​ലെ പ​ട്ട​ണ​ത്തി​ലെ ക്യാ​മ്പി​ൽ പ്ര​വേ​ശി​പ്പി​ച്ചു.