സി​ദ്ദി​ഖി​ന്‍റെ വീ​ട്ടി​ലെ​ത്തി ഉ​റ്റ​വ​രെ ആ​ശ്വ​സി​പ്പി​ച്ച് സൂ​ര്യ

09:03 PM Aug 12, 2023 | Deepika.com
കൊ​ച്ചി: അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖി​ന്‍റെ വീ​ട്ടി​ലെ​ത്തി ന​ട​ന്‍ സൂ​ര്യ. കാ​ക്ക​നാ​ട് ന​വോ​ദ​യ മ​ന​യ്ക്ക​ട​വി​ലെ വീ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സൂ​ര്യ എ​ത്തി​യ​ത്.

സി​ദ്ദി​ഖി​ന്‍റെ ചി​ത്ര​ത്തി​ന് മു​ന്നി​ല്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച സൂ​ര്യ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു. വീ​ട്ടി​ലെ സി​ദ്ദി​ഖി​ന്‍റെ ചി​ത്ര​ങ്ങ​ള്‍​ക്ക് മു​ന്നി​ലും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് മു​ന്നി​ലും ഏ​റെനേ​രം ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് സൂ​ര്യ മ​ട​ങ്ങി​യ​ത്.

സി​ദ്ദി​ഖി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള കു​റി​പ്പും സൂ​ര്യ സാമൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു.

"ഫ്ര​ണ്ട്‌​സ്' സി​നി​മ ത​നി​ക്ക് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​ഭി​നേ​താ​ക്ക​ള്‍​ക്ക് പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന സം​വി​ധാ​യ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​നി​മ​യൊ​രു​ക്കു​ന്ന​ത് ആ​സ്വ​ദി​ക്കാ​ന്‍ അ​ദ്ദേ​ഹം പ​ഠി​പ്പി​ച്ചി​രു​ന്നു. സ്വ​ന്തം ക​ഴി​വി​ല്‍ വി​ശ്വ​സി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം ന​ല്‍​കി​യ​ത് അ​ദ്ദേ​ഹ​മാ​ണ്. ത​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ഇ​ത്ര​യും വി​ശ്വാ​സം അ​ര്‍​പ്പി​ച്ച​തി​ന് ന​ന്ദി എ​ന്നും അ​നു​ശോ​ച​ന കു​റി​പ്പി​ല്‍ സൂ​ര്യ കു​റി​ച്ചി​രു​ന്നു.