അമരാവതി: തിരുപ്പതിയില്‍ ആറ് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴിന് അലിപിരി വാക്ക് വേയില്‍ വച്ചാണ് സംഭവം. അച്ഛനും അമ്മയ്ക്കുമൊപ്പം തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പോയ കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ ക്ഷേത്രത്തിന് സമീപമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ മാസവും ഇവിടെ മറ്റൊരു കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു.
തിരുപ്പതിയില്‍ പുലിയുടെ ആക്രമണം; ആറ് വയസുകാരിയെ കൊന്നു
11:41 AM Aug 12, 2023 | Deepika.com