ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ഉ​ച്ച​യ്ക്ക് 12ന്; ​എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യേ​യും ഇ​ന്ന​റി​യാം

10:26 AM Aug 12, 2023 | Deepika.com
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​ത് മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി ജെ​യ്ക് സി.​തോ​മ​സി​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും.

ഉ​ച്ച​യ്ക്ക് 12ന് ​കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍​വ​ച്ച് സി​പി​എം സംസ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ മ​ണ്ഡ​ല​ത്തി​ലൂ​ടെ ജെ​യ്ക്കി​ന്‍റെ വാ​ഹ​നപ​ര്യ​ട​നം ഉ​ണ്ടാ​കും.

മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി​യെ​യും ഇ​ന്ന​റി​യാം. തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​ന് ശേ​ഷ​മാ​കും പ്ര​ഖ്യാ​പ​നം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ലാ​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് കു​ര്യ​ന്‍ എ​ന്നി​വ​രു​ടെ പേ​രി​നാ​ണ് മു​ന്‍​ഗ​ണ​ന. ക​ഴി​ഞ്ഞ​ ത​വ​ണ പു​തു​പ്പ​ള്ളി​യി​ല്‍ മ​ത്സ​രി​ച്ച എ​ന്‍.​ഹ​രി​യു​ടെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.