ഡ​ബി​ൾ ഹാ​ള​ണ്ട്; ബേ​ൺ​ലി‌​യെ ത​ക​ർ​ത്ത് സി​റ്റി തു​ട​ങ്ങി

07:45 AM Aug 12, 2023 | Deepika.com
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് പു​തി​യ സീ​സ​ൺ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ തു​ട​ങ്ങി മാ​ഞ്ച​സ്റ്റ​ർ സി​റ്റി. സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ള​ണ്ടി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ന്‍റെ മി​ക​വി​ൽ ബേ​ൺ​ലി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് സി​റ്റി തോ​ൽ​പ്പി​ച്ചു.

നാ​ലാം മി​നി​റ്റി​ലാ​ണ് ഹാ​ള​ണ്ട് ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്. 36-ാം മി​നി​റ്റി​ൽ ആ​ൽ​വാ​ര​സി​ന്‍റെ പാ​സി​ൽ ഹാ​ള​ണ്ട് ത​ന്‍റെ ര​ണ്ടാം ഗോ​ൾ ക​ണ്ടെ​ത്തി. 75-ാം മി​നി​റ്റി​ൽ ഫ്രീ​കി​ക്കി​ൽ നി​ന്ന് കി​ട്ടി​യ അ​വ​സ​രം മു​ത​ലെ​ടു​ത്ത റോ​ഡ്രി സി​റ്റി​യു​ടെ ലീ​ഡ് മൂ​ന്നാ​ക്കി.

യു​വേ​ഫ സൂ​പ്പ​ർ ക​പ്പാ​ണ് സി​റ്റി​യു​ടെ അ​ടു​ത്ത മ​ത്സ​രം. സെ​വി​യ്യ ആ​ണ് സി​റ്റി​യു​ടെ എ​തി​രാ​ളി​ക​ൾ.