കു​ട്ടി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി കി​ട​ക്ക​യു​ടെ അ​റ​യി​ൽ ഒ​ളി​പ്പി​ച്ചു

06:38 AM Aug 12, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​ൺ​കു​ട്ടി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കി​ട​ക്ക​യു​ടെ അ​റ​യി​ൽ ഒ​ളി​പ്പി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഇ​ന്ദ​രാ​പു​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. 11 വ​യ​സു​ള്ള കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് പ​രി​ച​യ​മു​ള്ള സ്ത്രീ​യാ​ണ് കൊ​ല ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 ന് ​ബി​എ​ൽ​കെ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രി​ച​യ​ക്കാ​രി​യാ​യ പൂ​ജ എ​ന്ന സ്ത്രീ​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി​യ പൂ​ജ കൊ​ല​പാ​ത​കം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.

വ്യാ​ഴാ​ഴ്ച പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് പൂ​ജ വീ​ട്ടി​ലെ​ത്തി പീ​ഡ​നം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ധ്യാ​പി​ക അ​മ്മ​യെ വി​ളി​ച്ച് കു​ട്ടി ക്ലാ​സി​ൽ വ​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. കു​ട്ടി​യു​ടെ അ​മ്മ മ​ക​നെ തെ​ര​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ടു പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ട്ട് തു​റ​ന്ന് അ​ക​ത്ത് ചെ​ന്ന​പ്പോ​ൾ വീ​ട് മു​ഴു​വ​ൻ അ​ടി​ച്ചു ത​ക​ർ​ത്ത​താ​യും ചി​ല സാ​ധ​ന​ങ്ങ​ൾ ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന​താ​യും ക​ണ്ടു.

വീ​ടി​നു​ള്ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ഴാ​ണ് ക​ട്ടി​ലി​ൽ മെ​ത്ത ഇ​ല്ലെ​ന്ന് യു​വ​തി ശ്ര​ദ്ധി​ച്ച​ത്. കി​ട​ക്ക​യി​ലെ അ​റ തു​റ​ന്ന​പ്പോ​ൾ അ​തി​നു​ള്ളി​ൽ കു​ട്ടി​യെ ജീ​വ​ന​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ട​നെ അ​വ​ർ മ​ക​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.