തിരുവനന്തപുരം: റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണം തിങ്കളാഴ്ച പെരുമ്പാവൂരില്‍ മന്ത്രി ജി.ആർ. അനില്‍ നിര്‍വഹിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ കൈവശമുള്ള ആധാര്‍ കാര്‍ഡ് മുഖാന്തിരം റേഷന്‍ കടകളില്‍ നിന്നും എന്‍എഫ്എസ്എ വിഭാഗത്തിലുള്ള ഭക്ഷ്യധാന്യ വിഹിതം ലഭിക്കുന്നതിനായി അറിവ് നല്കുന്ന റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നൽകിയിരിക്കുന്നത്.
ഇതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവരുടെ റേഷന്‍ വിഹിതം ഇവിടത്തെ റേഷന്‍കടകളില്‍ നിന്നും ലഭിക്കും. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി 2013 ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലായിട്ടുണ്ട്.
ദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന (എന്‍എഫ്എസ്എ)വിഭാഗം കാര്‍ഡുടമകള്‍ക്ക്/അംഗങ്ങള്‍ക്ക് ഇന്ത്യയില്‍ ഏതു സംസ്ഥാനത്തു നിന്നും അവരുടെ റേഷന്‍ വിഹിതം ലഭിക്കും.
റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണം: തിങ്കളാഴ്ച പെരുമ്പാവൂരില്‍ മന്ത്രി അനില്‍ നിര്‍വഹിക്കും
10:27 PM Aug 11, 2023 | Deepika.com