രാ​ജ​സ്ഥാ​നി​ൽ ദ​ളി​ത് യു​വാ​വി​നെ​ക്കൊ​ണ്ട് ഷൂ​സ് ന​ക്കി​ച്ച് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ

08:02 PM Aug 11, 2023 | Deepika.com
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ​ക്കൊ​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ഷൂ​സ് ന​ക്കി​ച്ചെ​ന്ന് ആ​രോ​പ​ണം. യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മൂ​ത്ര​മൊ​ഴി​ച്ചെ​ന്നും പ​രാ​തി‌​യു​ണ്ട്.

ജാം​വാ രാം​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ ആ​യ ഗോ​പാ​ൽ മീ​ണ​യ്ക്കും രാം​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ജൂ​ൺ 30-ന് ​ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന് എം​എ​ൽ​എ​യു​ടെ വ​സ​തി​യി​ലേ​ക്ക് പോ​ലീ​സു​കാ​ർ കൂ​ട്ടി​ക്കൊ​ണ്ടു​പോ‌​യി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ അ​റി‌​യി​ച്ച​ത്. മീ​ണ​യു​ടെ കാ​ലി​ൽ കി​ട​ന്ന ഷൂ​സ് ന​ക്കി​ച്ചെ​ന്നും രാം​ഗ​ർ സി​ഐ ശി​വ്കു​മാ​ർ ഭ​ര​ദ്വാ​ജ് ത​ന്‍റെ മേ​ൽ മൂ​ത്ര​മൊ​ഴി​ച്ചെ​ന്നും യു​വാ​വ് ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ത​നി​ക്കെ​തി​രെ​യു​ള്ള പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും ഭൂ​മി​കൈ​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ണ് ചിലർ ഈ ​വ്യാ​ജ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​തെ​ന്നും മീ​ണ അ​റി​യി​ച്ചു.