ന്യൂഡൽഹി: പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങൾക്ക് സർക്കാരിൽ പുർണവിശ്വാസം ഉണ്ടെന്നും മോദി ലോക്സഭയിൽ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ "ഇന്ത്യ' കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ മോദി മറുപടി പറയുകയായിരുന്നു.
രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നമ്മുടെ സർക്കാരിൽ വർധിക്കുകയാണ്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കുന്നു. അവിശ്വാസ പ്രമേയം എപ്പോഴും നമുക്ക് ഭാഗ്യമാണ്. റെക്കോർഡ് ഭേദിക്കുന്ന ജനവിധിയോടെ തങ്ങൾ മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായതന്നെ മാറി. അഴിമതിരഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
പ്രതിപക്ഷത്തിന് അധികാരത്തോട് ആർത്തി: പ്രധാനമന്ത്രി
06:09 PM Aug 10, 2023 | Deepika.com