പത്തനംതിട്ട: തിരുവല്ലയില്‍ 67കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. കല്ലുങ്കല്‍ മംഗലപറമ്പില്‍ കൃപാലയം വീട്ടില്‍ ശോശാമ്മ ഫിലിപ്പിനായിരുന്നു വെട്ടേറ്റത്. കഴിഞ്ഞ ഏഴിന് രാത്രി 10ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ഇവരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് പ്രതികളെ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് പുളിക്കീഴ് പോലീസ് കസ്റ്റഡിയിലെടുത്തത്. നാല് പ്രതികള്‍ കൂടി ഇനി പിടിയിലാവാനുണ്ട്.ആറംഗ സംഘമാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്.
വെട്ടേറ്റ ശോശാമ്മ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
വയോധികയെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: രണ്ടുപേര്‍ പിടിയില്‍
04:09 PM Aug 10, 2023 | Deepika.com