ബിനീഷ് കോടിയേരിക്ക് ആശ്വാസം; വിചാരണക്കോടതിയുടെ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

02:38 PM Aug 10, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ള്‍ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ പ്ര​തി​യ​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സ് ബി​നീ​ഷി​നെ​തി​രേ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് ഹേ​മ​ന്തി​ന്‍റേ​താ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ബി​നീ​ഷി​നെ​തി​രാ​യ ഇ​ഡി​യു​ടെ കേ​സ് സ്റ്റേ ​ചെ​യ്ത​തോ​ടെ ഹൈ​ക്കോ​ട​തി വാ​ദം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ബി​നീ​ഷി​ന് വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കേ​ണ്ട​തി​ല്ല.

നേ​ര​ത്തേ, കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​നീ​ഷ് ന​ല്‍​കി​യ വി​ടു​ത​ല്‍ ഹ​ര്‍​ജി വി​ചാ​ര​ണ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

കേ​സി​ല്‍ 2020 ഒ​ക്ടോ​ബ​ര്‍ 29നാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ബി​നീ​ഷിന് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.