ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​ൽ​പാ​ദ​ത്തി​ൽ ചും​ബി​പ്പി​ച്ചു; പ്ര​തി അ​റ​സ്റ്റി​ൽ

07:03 AM Aug 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന യു​വാ​വി​നെ വി​ളി​ച്ചു​വ​രു​ത്തി നി​ർ​ബ​ന്ധ​പൂ​ർ​വം കാ​ലി​ൽ ചും​ബി​പ്പി​ക്കു​ക​യും ക്ഷ​മ യാ​ചി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​യെ തു​മ്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നെ​ഹ്രു ജം​ഗ്ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷ​മീ​ർ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന യു​വാ​വാ​ണ് പ്ര​തി​യു​ടെ കൃ​ത്യ​ത്തി​ന് ഇ​ര​യാ​യ​ത്. ജൂ​ലൈ മാ​സം16​ന് അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

യു​വാ​വി​നെ അ​പ​മാ​നി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടു​കൂ​ടി​യാ​ണ് ഷ​മീ​ർ ഇ​പ്ര​കാ​രം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.