കൊച്ചി: അന്തരിച്ച സംവിധായകന് സിദ്ദിഖിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ചലച്ചിത്രമേഖലയിലെ പ്രമുഖർ.
കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുദര്ശനത്തിൽ മമ്മുട്ടി, ഫാസിൽ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, ജനാർദനൻ, സിബി മലയിൽ, ലാൽജോസ്, ബി ഉണ്ണികൃഷ്ണൻ, സീനത്ത്, നടൻ സിദിഖ്, ഇന്ദ്രൻസ്, ബെന്യാമിൻ, ആലപ്പി അഷറഫ് തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.
ഉറ്റസുഹൃത്ത് ലാൽ അവസാനനിമിഷങ്ങളിലും സിദ്ദിഖിനൊപ്പം ഉണ്ടായിരുന്നു. സിനിമയിലെ തങ്ങളുടെ ഗുരുവായ ഫാസിലിനെ കണ്ടതും ലാൽ വികാരാധീനനായി.
രാവിലെ ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയായിരുന്നു കടവന്ത്രയിലെ പൊതുദർശനം. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്റെ പള്ളിക്കരയിലെ വസതിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് ഖബറടക്കം.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജില്ലാ കളക്ടര്‍ എൻ.എസ്.കെ. ഉമേഷ് പുഷ്പചക്രം അര്‍പ്പിച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സിദ്ദിഖിന്റെ അന്ത്യം. ദീർഘനാളായി കരൾരോഗ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 10 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സിദ്ദിഖിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് പ്രമുഖർ; ഫാസിലിനെ കണ്ട് വിങ്ങിപ്പൊട്ടി ലാൽ
03:48 PM Aug 09, 2023 | Deepika.com