ഓ​ര്‍​മ​ക​ളി​ല്‍ ഹി​റ്റ്മേ​ക്ക​ര്‍; ചി​രി​യു​ടെ രാ​ജാ​വി​ന് വി​ട​ചൊ​ല്ലാ​ന്‍ സി​നി​മാ ലോ​കം

01:14 PM Aug 09, 2023 | Deepika.com
കൊ​ച്ചി: അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് സി​നി​മാ​ലോ​കം. പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​നെ ഒ​രു നോ​ക്ക് കാ​ണാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ക​ട​വ​ന്ത്ര ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഉ​റ്റ​സു​ഹൃ​ത്താ​യ ലാ​ല്‍ രാ​വി​ലെ മു​ത​ല്‍ സി​ദ്ദി​ഖി​ന്‍റെ ഭൗ​തി​ക​ശ​രീ​ര​ത്തി​ന് തൊ​ട്ട​ടു​ത്ത് ത​ന്നെ​യു​ണ്ട്. സി​നി​മ​യി​ലെ ത​ങ്ങ​ളു​ടെ ഗു​രു​വാ​യ ഫാ​സിലി​നെ ക​ണ്ട​പ്പോ​ള്‍ ലാ​ല്‍ സ​ങ്ക​ടം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ പൊ​ട്ടി​ക്ക​ര​ഞ്ഞു. ന​ട​ന്‍​മാ​രാ​യ മ​മ്മൂ​ട്ടി, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, ജ​യ​റാം, തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ ഇ​വി​ടെയെ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.

രാ​വി​ലെ ഒ​മ്പ​തി​നാ​ണ് മൃ​ത​ദേ​ഹം സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​ച്ച​ത്. ഉ​ച്ച​യ്ക്ക് 12 വ​രെ ഇ​വി​ടെ പൊ​തു​ദ​ര്‍​ശ​നം തു​ട​രും. പി​ന്നീ​ട് മൃ​ത​ദേ​ഹം കാ​ക്ക​നാ​ട് പ​ള്ളി​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും. വൈ​കി​ട്ട് ആ​റി​ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ ജു​മാ മ​സ്ജി​ദി​ലാ​ണ് ഖ​ബ​റ​ട​ക്കം.