തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റില് സബ്സിഡി സാധനങ്ങളില്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച ഉദ്യോഗസ്ഥനെതിരേ നടപടി. കോഴിക്കോട് പാളയം മാവേലി സ്റ്റോറിലെ ഇന്‍ചാര്‍ജ് നിഥിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
പരിശോധന നടത്തിയപ്പോള്‍ ഇവിടെ സബ്സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. ഓഗസ്റ്റ് നാലിനാണ് പാളയത്തെ ഔട്ട്ലെറ്റിന് മുന്നില്‍ ഇല്ലാത്ത സബ്സിഡി സാധനങ്ങളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിച്ചത്.
തൊട്ടടുത്ത ദിവസം തന്നെ നിഥിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇയാളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്.
സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി.
സബ്സിഡി സാധനങ്ങളില്ലെന്ന് ബോര്‍ഡ് വച്ചു; സപ്ലൈകോ ഉദ്യോഗസ്ഥന് സസ്പെന്ഷന്
11:47 AM Aug 09, 2023 | Deepika.com