അ​മ്മ​യാ​യി തി​രി​ച്ചെ​ത്തി​യ വോ​സ്നി​യാ​ക്കി ജ​യി​ച്ചു തു​ട​ങ്ങി

11:45 AM Aug 09, 2023 | Deepika.com
മോ​ൺ​ട്രി​യ​ൽ: ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്ക് മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം തി​രി​ച്ചെ​ത്തി​യ ക​രോ​ളി​ൻ വോ​സ്നി​യാ​ക്കി ജ​യി​ച്ചു തു​ട​ങ്ങി. കാ​ന​ഡ ഓ​പ്പ​ൺ ആ​ദ്യ റൗ​ണ്ടി​ൽ ഓ​സ്ട്രേ​ലി​യ​ൻ താ​രം കിം​ബ​ർ​ലി ബി​രെ​ലി​നെ വോ​സ്നി​യാ​ക്കി പ​രാ​ജ​യ​പ്പെ​ടു​ത്തി.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഡാ​നി​ഷ് താ​ര​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 6-2 6-2. ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ വോ​സ്നി​യാ​ക്കി 2020 ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് കോ​ർ​ട്ടി​ൽ ഇ​റ​ങ്ങു​ന്ന​ത്. യു​എ​സ് ഓ​പ്പ​ണി​ൽ ക​ളി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഡാ​നി​ഷ് താ​രം പ​ങ്കു​വ​ച്ചി​രു​ന്നു. പി​ന്നാ​ലെ ഓ​ഗ​സ്റ്റ് 28 ന് ​ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് വോ​സ്‌​നി​യാ​ക്കി​ക്ക് വൈ​ൽ​ഡ് കാ​ർ​ഡ് ല​ഭി​ച്ചു.

2009ലും 2014​ലും യു​എ​സ് ഓ​പ്പ​ൺ ഫൈ​ന​ലി​സ്റ്റാ​ണ് മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റാ​യ വോ​സ്നി​യാ​ക്കി. അ​മ്മ​യാ​വാ​ൻ അ​വ​ധി​യെ​ടു​ത്ത ഡാ​നി​ഷ് സു​ന്ദ​രി 2020 ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന് ശേ​ഷം കോ​ർ​ട്ടി​ൽ എ​ത്തി​യി​ട്ടി​ല്ല. ര​ണ്ട് വ​യ​സു​കാ​രി ഒ​ലി​വി​യ, 10 മാ​സം പ്രാ​യ​മു​ള്ള മ​ക​ൻ ജെ​യിം​സ് എ​ന്നി​വ​രാ​ണ് വോ​സ്നി​യാ​ക്കി​യു​ടെ മ​ക്ക​ൾ.