ബ​സി​ല്‍ യു​വ​തി​യോ​ട് മോ​ശം പെ​രു​മാ​റ്റം: യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി

09:51 AM Aug 09, 2023 | Deepika.com
വെ​ഞ്ഞാ​റ​മൂ​ട് : ബ​സി​ല്‍ യാ​ത്ര​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ ബ​സ് ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

പൂ​വാ​ര്‍ സ്വ​ദേ​ശി ര​വി​ശ​ങ്ക​ർ (25) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​യു​ടെ സീ​റ്റി​ൽ ഇ​യാ​ൾ വ​ന്നി​രി​ക്കു​ക​യും ദേ​ഹ​ത്ത് സ്പ​ര്‍​ശി​ക്കു​ക​യും അ​ശ്ലീ​ല പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു.

ബ​സ് വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ലെ​ത്തി​യ​പ്പോ​ള്‍ യു​വ​തി ഇ​ക്കാ​ര്യം ക​ണ്ട​ക്ട​റോ​ട് പ​റ​യു​ക​യും ക​ണ്ട​ക്ട​ര്‍ ഡി​പ്പോ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഡി​പ്പോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് യാ​ത്ര​ക്കാ​രി​യി​ല്‍ നി​ന്നും പ​രാ​തി വാ​ങ്ങി​യ​ശേ​ഷം യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.