കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണു യുവാവിന് പരിക്കേറ്റു. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലുവ റെയിൽവേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. ഇദ്ദേഹം ട്രെയിനിന്റെ വാതിൽക്കൽ നിന്നു യാത്ര ചെയ്യുകയായിരുന്നു എന്ന് റെയില്‍വെ സംരക്ഷണ സേന അറിയിച്ചു.
ആലുവയിൽ ട്രെയിനിൽ നിന്നു വീണു യുവാവിന് പരിക്ക്
09:51 AM Aug 09, 2023 | Deepika.com