സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് പാ​ർ​ട്ടി​യോ​ട് ചോ​ദി​ക്കൂ; ആ​രാ​യാ​ലും സ​മ്മ​ത​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ

07:51 PM Aug 08, 2023 | Deepika.com
പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ​പ്പ​റ്റി ന​യ​പ​ര​മാ​യ മൗ​നം തു​ട​ർ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ. പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ൽ പ്രാ​ർ​ഥി​ക്കാ​നാ​യി എ​ത്തി​യ ചാ​ണ്ടി, സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​ത്തെ​പ്പ​റ്റി​യു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ഭൂ​രി​ഭാ​ഗം ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റി.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ​പ്പ​റ്റി ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും എ​ല്ലാം ചോ​ദി​ക്കേ​ണ്ട​ത് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് ആ​ണെ​ന്നും ചാ​ണ്ടി പ​റ​ഞ്ഞു.

ആ​രാ​ണ് സ്ഥാ​നാ​ർ​ഥി​യെ​ന്ന് ഉ​റ​പ്പി​ച്ച ശേ​ഷം കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാം. സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി ആ​രെ തീ​രു​മാ​നി​ച്ചാ​ലും സ​മ്മ​ത​മാ​ണെ​ന്നും ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.